ചായക്കൊപ്പം ചീസ് ചിറോട്ട ആയാലോ? പൊളിക്കും

ഒരു വെറൈറ്റി ചായപ്പലഹാരമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്, ചീസ് ചിറോട്ട. ചേരുവകളും തയാറാക്കേണ്ട വിധവും ഇതാ…

PHENORI | CHIROTI | KHAJA - Cook with Kushi

ചേരുവകൾ

1.മൈദ – മൂന്നു കപ്പ്

ചീസ് പൊടിയായി ചുരണ്ടിയത് – കാൽ കപ്പ്

വറ്റൽമുളക് തരുതരുപ്പായി പൊടിച്ചത് – ഒരു വലിയ സ്പൂൺ

നെയ്യ് – രണ്ടു വലിയ സ്പൂൺ

വെള്ളം – കുഴയ്ക്കാൻ ആവശ്യത്തിന്

ഉപ്പ് – പാകത്തിന്

2.ഉരുക്കിയ വനസ്പതി – രണ്ടു വലിയ സ്പൂൺ

3.അരിപ്പൊടി – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

നാലു മണി ചായയ്ക്കൊപ്പം ചീസ് ചിറോട്ട, അടിപൊളി വിഭവം! | cheese chiroti recipe | easy snack recipes | evening snack recipes

ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചപ്പാത്തിക്കെന്ന പോലെ കുഴച്ച്, എട്ടു ചെറിയ ഉരുളകളാക്കണം. ഓരോ ഉരുളയും മാവു തൂകിയ ചപ്പാത്തിപ്പലകയിലിട്ടു കനം കുറച്ചു പരത്തി മീതെ അൽപം വനസ്പതി ഉരുക്കിയതു പുരട്ടണം. ശേഷം കുറച്ച് അരിപ്പൊടി വിതറുക. ബാക്കി ഉരുളകളും ഇതുപോലെ പരത്തണം.

Chiroti - Zayka Ka Tadka

ആദ്യം പരത്തിയ അരിപ്പൊടി വിതറിയ ചപ്പാത്തിയുടെ മുകളിൽ മറ്റൊരു ചപ്പാത്തി വച്ചു പായ് തെറുക്കുന്നതു പോലെ തെറുക്കുക. ഒരു മൂർച്ചയുള്ള കത്തികൊണ്ടു കനം കുറച്ചു വട്ടത്തിൽ മുറിച്ചു, രണ്ടെണ്ണം വീതം ഒരുമിച്ചാക്കി, ഒരു ചപ്പാത്തിക്കോൽ കൊണ്ടു വീണ്ടും ഒന്നരയിഞ്ചു വട്ടത്തിൽ പരത്തുക. നന്നായി ചൂടായ എണ്ണയിൽ വറുത്തു കോരുക. ടേസ്റ്റിയായ ചീസ് ചിറോട്ട റെഡി…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News