കൊവിഡ്; സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു ഉണ്ടാവില്ല, മുഖ്യമന്ത്രി

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു ഉണ്ടാവില്ല. വാരാന്ത്യ നിയന്ത്രണങ്ങളും ഉടനില്ല. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. എന്നാൽ ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. യോഗങ്ങള്‍ ഓണ്‍ലൈനായി നടത്താനും അവലോകനയോഗം നിര്‍ദേശിച്ചിട്ടുണ്ട്.

സ്‌കൂളുകള്‍ ഉടന്‍ അടയ്ക്കില്ല. പൊതു-സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കണം എന്ന നിര്‍ദേശം നല്‍കും. അടുത്ത അവലോകന യോഗത്തില്‍ മാത്രമാവും കൂടുതല്‍ നിയന്ത്രണം വേണോ എന്ന കാര്യം തീരുമാനിക്കുക. അതേസമയം, നിലവിലുള്ള സ്ഥിതി തുടരനാണ് യോഗത്തില്‍ ധാരണയായതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here