ADVERTISEMENT
വീട്ടിൽ അപ്രതീക്ഷിതമായി അതിഥികൾ വിരുന്നെത്തുമ്പോൾ അവർക്ക് കഴിക്കാൻ എന്ത് നൽകുമെന്നാലോചിച്ചു നാം പലപ്പോഴും കുഴങ്ങിപ്പോകാറുണ്ട്. ഞൊടിയിടയിൽ രുചികരമായ ഒരു സ്നാക്സ് വിളമ്പി അവരെ അത്ഭുതപ്പെടുത്തിയാലോ?
വേണ്ട ചേരുവകൾ
1. മൈദ – 250 ഗ്രാം
2. അയമോദകം – 1/2 ടീ സ്പൂൺ
3. പഞ്ചസാര – 1 ടേബിൽ സ്പൂൺ
4. ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ
6. നെയ്യ് – 2 ടേബിൽ സ്പൂൺ
7. എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചേരുവകൾ എല്ലാം ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴയ്ക്കുക. ഈ മാവ് കുറച്ചു കട്ടിയായി പരത്തി എടുക്കണം. അതിൽ നിന്ന് ഒരു ചെറിയ കുപ്പിയുടെ അടപ്പ് ഉപയോഗിച്ച് ചെറുതായി മുറിച്ചെടുക്കുക. ഇത് എണ്ണയിൽ വറത്തെടുക്കാം. എളുപ്പത്തിൽ തയ്യാറാക്കാവുന്ന അടിപൊളി നാലു മണി പലഹാരം റെഡി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.