സമഗ്രശിക്ഷാ കേരളം ഡയറക്ടറായി ഡോ. സുപ്രിയ എ.ആര്‍ ചുമതലയേറ്റു

സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറായി ഡോ. സുപ്രിയ എ.ആര്‍ ചുമതലയേറ്റു. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കാഴ്ചപ്പാടുകള്‍ക്കനുസൃതമായി സമഗ്രശിക്ഷാ പദ്ധതികളെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്ന് ചുമതലയേറ്റ ശേഷം ഡയറക്ടര്‍ പറഞ്ഞു.

പന്ത്രണ്ട് വര്‍ഷക്കാലം കേരള സര്‍വകലാശാല സെന്‍റര്‍ ഫോര്‍ അഡല്‍റ്റ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ മുന്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യുഐടി) ഡയറക്ടറുടെ അധിക ചുമതലയും നിര്‍വഹിച്ചിരുന്നു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മുപ്പതിലേറെ വര്‍ഷത്തെ അക്കാദമിക പരിചയവുമായാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്രശിക്ഷാ കേരളയുടെ സംസ്ഥാന മേധാവിയായി തിരുവനന്തപുരം സ്വദേശിയായ ഡോ. സുപ്രിയ എ. ആര്‍ നിയമിതയായിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News