ധീരജ് വധം; പ്രതി നിഖിൽ പൈലിയ്ക്ക് കോൺഗ്രസിലെ ഉന്നത നേതാക്കളുമായി ബന്ധം

ഇടുക്കി പൈനാവ് ഗവ. എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയും എസ് എഫ്‌ ഐ പ്രവർത്തകനുമായ ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലിയ്ക്ക് കോൺഗ്രസിലെ ഉന്നത നേതാക്കളുമായി ബന്ധം. ഇത് തെളിയിക്കുന്ന പോസ്റ്റുകളാണ് നിഖിലിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലുള്ളത്.


പിടിയിലായ നിഖിൽ പൈലി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആണ്.എസ്എഫ്‌ഐ പ്രവർത്തകന്റെ മരണം ആസൂത്രിതമാണ്. ആയുധവുമായെത്തിയ യൂത്ത് കോൺഗ്രസ് ഗുണ്ടകൾ ക്യാമ്പസിനകത്ത് പ്രവേശിച്ച് എസ്എഫ്‌ഐ പ്രവർത്തകരെ മർദിക്കുകയും ധീരജിനെ കൊലപ്പെടുത്തുകയുമായിരുന്നു. കെഎം സച്ചിൻ ദേവ് വിശദീകരിച്ചു.

അതേ സമയം, ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ കോൺഗ്രസിനും കെപിസിസി അധ്യക്ഷൻ കെ സുധാകരനുമെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ വന്നതിന് ശേഷം സംസ്ഥാനത്ത് അക്രമ രാഷ്ട്രീയമാണുണ്ടാകുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി. സുധാകരൻ പ്രകോപനം സൃഷ്ടിക്കുകയാണ്. ഇതുവരെ 21 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. കേരളത്തിൽ ക്രമസമാധാനം തകർന്നുവെന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോൾ കോൺഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

നിഖിൽ പൈലി, ജെറിൻ ജോജോ, ജോണി തേക്കിലക്കാട് എന്നീ യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് ക്യാമ്പസിൽ സംഘർഷത്തിനെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News