സർഗ്ഗാത്മകമാകേണ്ട കലാലയങ്ങളെ സംഘർഷ ഭൂമിയാക്കാനാണ് കെഎസ് യു ശ്രമം; എ വിജയരാഘവൻ

സർഗ്ഗാത്മകമാകേണ്ട കലാലയങ്ങളെ സംഘർഷ ഭൂമിയാക്കാനാണ് കെഎസ് യു ശ്രമമെന്ന് സിപി ഐ എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവൻ. ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ കെഎസ് യു-യൂത്ത് കോൺഗ്രസ് അക്രമി സംഘം കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ വന്നതിന് ശേഷം സംസ്ഥാന വ്യാപകമായി ഇടതുപക്ഷ പ്രവർത്തകർക്ക് നേരെ നിരന്തര അക്രമങ്ങൾ തുടർക്കഥയാവുകയാണെന്നും എ വിജയരാഘവൻ പ്രതികരിച്ചു.

ഫേസ്‍ബുക്ക് കുറിപ്പ്

ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ സ. ധീരജിനെ കെഎസ് യു – യൂത്ത് കോൺഗ്രസ് അക്രമി സംഘം കുത്തിക്കൊലപ്പെടുത്തിയിരിക്കുകയാണ്. സഖാവിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണ്.

സംസ്ഥാനത്തെ ക്യാമ്പസുകളെ ചോരയിൽ മുക്കാനുള്ള ഇത്തരം നീക്കങ്ങളിൽ നിന്ന് കോൺഗ്രസ് അക്രമി സംഘം പിന്തിരിയണം. സർഗ്ഗാത്മകമാകേണ്ട കലാലയങ്ങളെ സംഘർഷ ഭൂമിയാക്കാനാണ് KSU ശ്രമം. അതിനാലാണ് പുറത്ത് നിന്നുള്ള യൂത്ത് കോൺഗ്രസ് ഗുണ്ടകളെ ക്യാമ്പസിലേക്ക് വിളിച്ചു വരുത്തിയത്.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ വന്നതിന് ശേഷം സംസ്ഥാന വ്യാപകമായി ഇടതുപക്ഷ പ്രവർത്തകർക്ക് നേരെ നിരന്തര അക്രമങ്ങൾ തുടർക്കഥയാവുകയാണ്. വിദ്യാർത്ഥികളെ പോലും കൊന്ന് തള്ളുന്ന ഇത്തരം അക്രമി സംഘങ്ങളെ പൊതുസമൂഹം ഒറ്റപ്പെടുത്തണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here