സംസ്ഥാന ക്ഷേത്രകലാ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

2021 ലെ ക്ഷേത്രകലാ അക്കാദമി പുരസ്‌ക്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ദാരുശിൽപം, ലോഹശിൽപം, ശിലാശിൽപം, ചെങ്കൽശിൽപം, യക്ഷഗാനം, മോഹിനിയാട്ടം, ചുമർചിത്രം, തിടമ്പുനൃത്തം, കളമെഴുത്ത്, കഥകളി, കൃഷ്ണനാട്ടം, തീയാടിക്കൂത്ത്, തുള്ളൽ, ക്ഷേത്രവാദ്യം, സോപാനസംഗീതം, ചാക്യാർകൂത്ത്, കൂടിയാട്ടം, പാഠകം, നങ്ങ്യാർകൂത്ത്, ശാസ്ത്രീയസംഗീതം, അക്ഷരശ്ലോകം, ക്ഷേത്ര വൈജ്ഞാനിക സാഹിത്യം, ബ്രാഹ്‌മണിപ്പാട്ട്, തിരുവലങ്കാരമാലകെട്ടൽ എന്നീ വിഭാഗങ്ങളിലാണ് അവാർഡ് നൽകുക.

ക്ഷേത്ര വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാർഡിന് അപേക്ഷിക്കുന്നവർ 2020, 2021 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ മൂന്നു കോപ്പികൾ അപേക്ഷയോടൊപ്പം നൽകണം. തെരഞ്ഞെടുക്കപ്പെട്ട ക്ഷേത്രകലകളിലെ മികച്ച സംഭാവന പരിഗണിച്ച് ഗുരുപൂജ പുരസ്‌ക്കാരം, ക്ഷേത്രകലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള ക്ഷേത്രകലശ്രീ പുരസ്‌ക്കാരം, ക്ഷേതകലാ ഫെലോഷിപ്പ് എന്നിവയും നൽകും. വിവിധ ക്ഷേത്രകലകളിൽ പ്രാവീണ്യം തെളിയിച്ച 2022 ജനുവരി ഒന്നിന് 40 വയസ് തികയാത്ത വിവിധ രംഗങ്ങളിലുള്ള യുവ ക്ഷേത്രകലാകാരൻമാരിൽ നിന്ന് യുവപ്രതിഭാ പുരസ്‌ക്കാരത്തിനും അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോറം www.kshethrakalaacademy.org ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറവും ഏറ്റവും പതിയ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും മറ്റ് ബന്ധപ്പെട്ട രേഖകളും സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി.ഒ, കണ്ണൂർ – 670303 എന്ന വിലാസത്തിൽ ഫെബ്രവരി 10 ന് വൈകിട്ട് നാല് മണിക്കകം ലഭിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News