‘ക്യാമ്പസുകള്‍ കൊലക്കളമാക്കാന്‍ ആസൂത്രിത നീക്കം’: ഐഎന്‍എല്‍

ക്യാമ്പസുകള്‍ കൊലക്കളമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഇടുക്കി പൈനാവ് എന്‍ജിനിയറിങ് കോളജില്‍ കത്തിക്കുത്തേറ്റ് മരിച്ച ധീരജ് അടക്കം മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

നിസ്സാര വാക്തര്‍ക്കത്തിന്റെ പേരില്‍ പുറമെ നിന്ന് കാമ്പസിലത്തെിയ യൂത്ത് കോണ്‍ഗ്രസുകാരാണ് കൊലക്കുപിന്നിലെന്ന കണ്ടത്തെല്‍ അത്യന്തം ഗൗരവമുള്ളതാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയും അനുവാദത്തോടെയും മാത്രമേ കൂട്ടക്കുരുതിക്കുള്ള ഈ ശ്രമം നടക്കുകയുള്ളു. നിഷ്ഠൂരമായ അക്രമങ്ങള്‍ക്കെതിരെ കേരളത്തിന്റെ മനസാക്ഷി ഉണരണമെന്നും മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here