സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ആസൂത്രിത ഗൂഢാലോചന; മന്ത്രി വി. ശിവൻകുട്ടി

കൊലപാതക രാഷ്ട്രീയത്തിലൂടെ കേരളത്തെ കലാപഭൂമിയാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. നേമം മണ്ഡലത്തിലെ എംഎൽഎ ഓഫീസ് ഉദ്ഘാടനത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

പൈശാചികമായ കൊലപാതകമാണ് ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റേത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ് കൊലപാതകത്തിൽ പങ്കെടുത്തത് എന്നാണ് റിപ്പോർട്ട്. വികസനത്തെ കായികമായി നേരിടുമെന്നാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പ്രഖ്യാപനം.

സർവ്വേക്കല്ല് പിഴുതെറിയും എന്ന് ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് പ്രഖ്യാപിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരൻ അസത്യങ്ങൾ പ്രചരിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം നുണകൾ കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിച്ചിരുന്നു.

എന്നാൽ അതെല്ലാം തള്ളിക്കളഞ്ഞ ജനങ്ങൾ വൻഭൂരിപക്ഷത്തോടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അധികാരത്തിലേറ്റി. കെ സുധാകരൻ ഇങ്ങനെ കോൺഗ്രസിനെ നയിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി .

നിലവിൽ സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് കോവിഡ് അവലോകനയോഗവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. നിലവിലുള്ള ജാഗ്രത തുടരും. നിരന്തരമായ വിലയിരുത്തലുകൾ നടത്തി സാഹചര്യത്തിനനുസരിച്ച് നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.നേമം മണ്ഡലം എംഎൽഎ ഓഫീസ് സ്പീക്കർ എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News