ധീരജ് വധം; സംഘർഷമുണ്ടാക്കാൻ ക്യാമ്പസിലെത്തിയത് 12 യൂത്ത് കോൺഗ്രസ് നേതാക്കൾ

ഇടുക്കി പൈനാവ് ഗവ എൻജിനീയറിങ് കോളേജ് അവസാനവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്യാമ്പസിലെത്തിയത് 12 യൂത്ത് കോൺഗ്രസ് നേതാക്കൾ.

നിഖിൽ പൈലി, ജെറിൻ ജോജോ, ജോണി തേക്കിലക്കാട് എന്നീ യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് ക്യാമ്പസിൽ സംഘർഷത്തിനെത്തിയത്.

ഇടുക്കി പൈനാവ് ഗവ. എൻജിനീയറിംഗ് കോളേജിൽ ഇന്ന് ഉച്ചയോടെയാണ് എസ്എഫ്‌ഐ- കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നത്. സംഘർഷത്തിനിടെ ധീരജിനെ നിഖിലും സംഘവും ചേർന്ന് നെഞ്ചിൽ കുത്തുകയായിരുന്നു.ക്യാമ്പസിനകത്തെ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ധീരജിനെ കുത്തിയ മുഖ്യപ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ നിഖിൽ പൈലിയെ പൊലീസ് പിടികൂടി.ബസ് യാത്രക്കിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. എറണാകുളത്തേക്ക് പോകുവാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പൊലീസ് കെണിയിൽ വീണത്.

കേരള ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഭാഗമായുള്ള കോളജിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ഇതിനിടെ പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിദ്യാർത്ഥികളെ കുത്തിയതെന്ന് മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു. അഭിജിത്ത് ടി. സുനിൽ, അമൽ എ എസ് എന്നീ രണ്ട് വിദ്യാർത്ഥികൾക്കുകൂടി സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്. കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. മരിച്ച ധീരജിന്റെ മൃതദേഹംകോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News