ധീരജ് കൊലപാതകം; നാളെ നാല് മണിക്ക് ശേഷം തളിപ്പറമ്പിൽ ഹർത്താൽ

ഇടുക്കി എഞ്ചിനീയറിം​ഗ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം നാളെ നാല് മണിക്ക് ശേഷം തളിപ്പറമ്പിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.

ഇന്ന് ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ യൂത്തുകോൺഗ്രസ് നടത്തിയ അരുംകൊല. കോളേജിന് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്- ക്രമിനൽ സംഘമാണ് ആക്രമണം നടത്തിയത്.ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്യാമ്പസിലെത്തിയത് 12 യൂത്ത് കോൺഗ്രസ് നേതാക്കളാണ്.

നിഖിൽ പൈലി, ജെറിൻ ജോജോ, ജോണി തേക്കിലക്കാട് എന്നീ യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് ക്യാമ്പസിൽ സംഘർഷത്തിനെത്തിയത്. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് യാത്രയ്ക്ക് ഇടയിൽ ആണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ജെറിൻ ജോജോയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

അതേസമയം, മുഖ്യപ്രതി നിഖിൽ പൈലി കുറ്റം സമ്മതിച്ചു.ധീരജിനെ കുത്തിവീഴ്ത്തിയത് താൻ ആണെന്ന് ചോദ്യംചെയ്യലിനിടെ പ്രതി പറഞ്ഞു. ധീരരാജിന്റെ നെഞ്ചിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണം. സംഭവത്തിൽ പരുക്കേറ്റ മറ്റ്‌ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here