ജില്ലയിൽ എഞ്ചിനീയറിംഗ് കോളേജുകളിൽ എസ്എഫ്ഐയ്ക്ക് നൂറുമേനി വിജയം

ജില്ലയിൽ സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് എഞ്ചിനീയറിംഗ് കോളേജുകളിലും എസ്എഫ്ഐക്ക് നൂറുമേനി വിജയം.

തെരഞ്ഞെടുപ്പ് നടന്ന മണിയൂർ എഞ്ചിനീയറിംഗ് കോളേജ്, എം.ഡിറ്റ് എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും വിജയിച്ച എസ്എഫ്ഐ വെസ്റ്റ് ഹിൽ ഗവർമെൻ്റ് എഞ്ചിനീയറിംഗ് കോളേജിൽ പന്ത്രണ്ട് സീറ്റിലും വിജയിച്ചു.

വെസ്റ്റ് ഹിൽ എഞ്ചിനീയറിംഗ് കോളേജിൽ ബിനുൽ കൃഷ്ണ (വൈസ് ചെയർപേഴ്സൺ), ഏലിയാസ് എം എൽദോസ് (ജനറൽ സെക്രട്ടറി), നസ്നിൻ ഹമീദ് (ഫൈൻ ആർട്സ് സെക്രട്ടറി), ആർദ്ര അർ കുമാർ (യു. യു. സി), ആര്യാഞ്ജലി (ഗേൾസ് റെപ്. 1), പാർവതി വി.ആർ (ഗേൾസ് റെപ്. 2), മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ നിഖിൽ ബാബു (ചെയർപേഴ്സൺ), അഷിത.എൻ (വൈസ് ചെയപേഴ്സൺ), അരുൺ കൃഷ്ണ (ജനറൽ സെക്രട്ടറി), രാഹുൽ ദാസ്.വി (മാഗസിൻ എഡിറ്റർ), അബിൻ മോഹൻ ( ആർട്സ്), രസ്‌നാസ് (യു.യു.സി 1), അശ്വിൻ ദാസ് (യു.യു.സി 2), അനഘ.എം (ഗേൾസ് റെപ് 1), റെയ്നഎം (ഗേൾസ് റെപ് 2),
എം.ഡിറ്റ് എഞ്ചിനീയറിംഗ് കോളേജിൽ അഭിജിത്ത്.എം.എൻ (ചെയർപേഴ്സൺ), അര്യ (വൈസ് ചെയപേഴ്സൺ), അജയ്.വി.എസ് (ജനറൽ സെക്രട്ടറി), അർജുൻ.പി (മാഗസിൻ എഡിറ്റർ), പ്രനിത്. ജി ( ആർട്സ്), സായന്ത് (യു.യു.സി 1), ദേവഗംഗ (യു.യു.സി 2), രാജലക്ഷ്മി (ഗേൾസ് റെപ് 1), പുണ്യ (ഗേൾസ് റെപ് 2) എന്നിവരാണ് എസ്എഫ്ഐയുടെ യൂണിയൻ ഭാരവാഹികൾ.

കെ.എസ്.യു – എം.എസ്.എഫ് – എ.ബി.വി.പി സഖ്യം നടത്തിയ കുപ്രചരണങ്ങളെ മറികടന്ന് എസ്എഫ്ഐക്ക് മികച്ച വിജയം സമ്മാനിച്ച മുഴുവൻ വിദ്യാർത്ഥികളെയും എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അഭിവാദ്യം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News