രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു. രോ​ഗലക്ഷണങ്ങൾ ഇല്ലാത്തവർ കൊവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് ICMR അറിയിച്ചു. ആഭ്യന്തര യാത്രകൾക്കും അടിയന്തര ശസ്‌ത്രക്രിയകൾക്കും കൊവിഡ് പരിശോധന നിർബന്ധമാക്കരുതെന്നും ICMR അറിയിച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ ജനുവരി 31 വരെ നീട്ടി. ഞായറാഴ്ചകളിൽ സമ്പൂർണ ലോക് ഡൗൺ തുടരുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. ദില്ലിയിൽ റെസ്റ്റോറന്റുകളിലും ബാറുകളിലും ഇരുന്നു ഭക്ഷണം കഴിക്കുന്ന രീതിക്കു ദില്ലി സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. പാഴ്സൽ വിതരണം, ഹോം ഡെലിവറി എന്നിവ തടസ്സം കൂടാതെ നടത്തമെന്നും സർക്കാർ അറിയിച്ചു.

അതേസമയം, രോ​ഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധന നടത്തേണ്ടതില്ലെന്ന് ICMR അറിയിച്ചു.ആഭ്യന്തര യാത്രക്കാർക്ക് പരിശോധന ആവശ്യമില്ലെന്നും ICMR വ്യക്തമാക്കി. നേരത്തെ നിലവിലുള്ള കൊവിഡ് ചട്ടങ്ങളാണ് ICMR പുതുക്കിയത്.

അടിയന്തര ശസ്‌ത്രക്രിയകൾക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കരുതെന്നും ICMR അറിയിച്ചു.
60 വയസ്സിനു മുകളിലുള്ളവരും പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശ-വൃക്കരോഗങ്ങൾ തുടങ്ങിയവയുള്ളവരും ടെസ്റ്റ്‌ നടത്തണമെന്ന് പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ഐസിഎംആർ പറഞ്ഞു. ചികിത്സിക്കുന്ന ഡോക്ടറുടെ വിവേചനാധികാരം അനുസരിച്ച് പരിശോധനകൾ നടത്താമെന്നും ഐസിഎംആർ വ്യക്തമാക്കി. അതിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here