ISL; ജംഷദ്പൂർ എഫ്സി ഈസ്റ്റ് ബംഗാൾ പോരാട്ടം ഇന്ന്

ISL ൽ ഇന്ന് ജംഷദ്പൂർ എഫ്സി ഈസ്റ്റ് ബംഗാൾ പോരാട്ടം. ജംഷെദ്പൂർ എഫ്.സി സീസണിൽ പുറത്തെടുക്കുന്നത് ഭേദപ്പെട്ട പ്രകടനമാണ്. വാശിയേറിയ മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ 3-2 ന് തോൽപിച്ചതിന്റെ ആവേശത്തിലാണ് ജെ.എഫ്.സി ക്യാംപ്. 10 മത്സരങ്ങളിൽ നിന്ന് 16 പോയിൻറുള്ള ടീം അഞ്ചാം വിജയം തേടിയാണ് കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെതിരെ ഇറങ്ങുന്നത്.

ഗ്രെഗ് സ്‌റ്റീവാർട്ട്, ജോർദാൻ മുറെ , മലയാളി ഗോൾകീപ്പർ ടി.പി രെഹ്നേഷ് എന്നിവർ ഫോമിലാണ്. അതേസമയം സീസണിലെ ആദ്യ ജയം നേടാനുറച്ചാണ് ഈസ്റ്റ് ബംഗാളിന്റെ പടയൊരുക്കം. കളിച്ച 10 മത്സരങ്ങളിൽ നിന്നും ഒരൊറ്റ വിജയം പോലും നേടാൻ ടീമിനായിട്ടില്ല. പരിശീലകൻ മാറിയിട്ടും ടീമിന്റെ കഷ്ടകാലം തുടരുന്നതിന്റെ നിരാശയിലാണ് ആരാധകർ. നൈജീരിയൻ താരം ചുക് വു ആണ് ഈസ്റ്റ് ബംഗാളിന്റെ പ്രധാന സ്ട്രൈക്കർ.

ആദിൽ ഖാൻ – അമർജിത് സിംഗ് കിയാം എന്നിവർ അണിനിരക്കുന്ന പ്രതിരോധ നിരയും വേണ്ടത്ര ശോഭിക്കുന്നില്ല. ഏതായാലും പോയിൻറ് പട്ടികയിലെ മുൻ നിര ടീമും പിൻനിര ടീമും തമ്മിലുള്ള പോരാട്ടം ബമ്പോളിമിനെ ത്രസിപ്പിക്കുമെന്ന കാര്യം തീർച്ച. ഇന്ന് രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News