21 വയസ്സുകാരന്റെ സ്വപ്നങ്ങളിലേക്ക് കഠാര കുത്തിയിറക്കിയവർക്ക് ഈ നാട് മാപ്പ് നൽകില്ല; മന്ത്രി വീണാജോർജ്

ഇടുക്കി എഞ്ചിനീയറിം​ഗ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ആരോഗ്യമന്ത്രി വീണാജോർജ്.

കൊലപാതകം അത്യന്തം നിഷ്ഠൂരവും വേദനാജനകവുമാണെന്ന് മന്ത്രി തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചു.

ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ:

“ഇടുക്കി പൈനാവ് ഗവണ്മെൻ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ

ധീരജിൻ്റെ കൊലപാതകം അത്യന്തം നിഷ്ഠൂരവും വേദനാജനകവുമാണ്. 21 വയസ്സുകാരന്റെ സ്വപ്നങ്ങളിലേക്ക് കഠാര കുത്തിയിറക്കിയവർക്ക് ഒരു കാലവും ഈ നാട് മാപ്പ് നൽകില്ല. കൊലപാതകികളെക്കാൾ ഭീകരമാണ് ഈ അരുംകൊലയെ നിസാരവത്കരിക്കുന്നവരുടെ മനസ്സ് എന്നുകൂടി ഈ ഘട്ടത്തിൽ പറയുകയാണ്. ക്യാംപസുകളിൽ ആയുധങ്ങളുമായെത്തി സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ വിദ്യാർഥി സമൂഹം തിരിച്ചറിയുകതന്നെ ചെയ്യും. സഖാവിൻ്റെ മരണത്തിൽ മാതാപിതാക്കളുടെയും സഹപാഠികളുടെയും മുഴുവൻ സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.”

അതേസമയം, സംഭവത്തിൽ കുത്തേറ്റ രണ്ട് വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിലെ മുഖ്യപ്രതിയായ നിഖിൽ പൈലിയെ ഇന്നലെ പൊലീസ്
അറസ്റ്റ് ചെയ്തിരുന്നു.

ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ധീരജിന്റെ പോസ്റ്റ്മോർട്ടം ഇന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News