വയനാട്ടിലെ റിസോർട്ടിൽ മയക്കുമരുന്ന് വേട്ട; കിർമാണി മനോജ് കസ്റ്റഡിയിൽ

വയനാട് പടിഞ്ഞാറത്തറ റിസോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട. സംഭവത്തിൽ ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ്, കമ്പളക്കാട് മുഹ്‌സിന്‍ തുടങ്ങിയവരടങ്ങുന്ന 16 അംഗ സംഘത്തെയാണ്‌ പിടികൂടിയത്‌.ഇവരിൽ നിന്ന് മാരകമയക്കുമരുന്നുകളും, വിദേശ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. എംഡിഎംഎ, കഞ്ചാവ് ഉൾപ്പടെയുള്ള മയക്കുമരുന്ന് കണ്ടെത്തി.

അതേസമയം, കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ടാ നേതാവിൻ്റെ വിവാഹ വാർഷിക ആഘോഷത്തിനിടയിൽ നിന്നാണ് റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടന്നത്. പിടിയിലായവരിൽ മിക്കവരും ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ടവരാണ്. നിരവധി കേസുകളിലെ പ്രതികളും പാർട്ടിയിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News