‘കൊലവിളിയും കൊലപാതകവും ആയുധവുമില്ലാതെ സുധാകരന് രാഷ്ട്രീയം അറിയില്ല’; എ എ റഹീം

കൊലവിളിയും കൊലപാതകവും ആയുധവുമില്ലാതെ സുധാകരന് രാഷ്ട്രീയം അറിയില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം. കെ സുധാകരനിസത്തിന്റെ ഇഫക്ട് ആണ് കൊലപാതകത്തിലേക്കെത്തിച്ചത്.

യുവാവിന്റെ നെഞ്ചിൽ കടാര കുത്തിയിറക്കുന്നതാണോ സതീശന്റെ ക്രീയറ്റീവ് പൊളിറ്റിക്സ്? ബോധപൂർവം പ്രകോപനം സൃഷ്ടിക്കാൻ കോൺഗ്രസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും മുറിവേറ്റ് നിൽക്കുന്ന എസ്എഫ്ഐ ഡിവൈഎഫ്ഐ കാരെ പ്രകോപിക്കാൻ ശ്രമിക്കുകയാണ് അവർ ചെയ്യുന്നതെന്നും റഹീം കൂട്ടിച്ചേർത്തു.

പിടിയിലായ കൊടും കുറ്റവാളികളെ ന്യായീകരിക്കാൻ സുധാകരൻ ബ്രിഗേഡ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇവരുടെയെല്ലാം വീട്ടിൽ ഈ പ്രായത്തിലുള്ള കുട്ടികളില്ലേ? സുധാകരന് ഒരു മുത്തച്ചാനായി, കാരണവരായി ചിന്തയ്ച്ചൂടെ എന്നും റഹീം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News