സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്, ധീരജിന് കണ്ണീരോടെ വിട: മന്ത്രി റോഷി അഗസ്റ്റിന്‍

സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും ധീരജിന് കണ്ണീരോടെ വിടയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍. ഇരുപത് വര്‍ഷമായി ഇടുക്കിയിലെ കോളജില്‍ ഇത്തരമൊരു പ്രശ്‌നമുണ്ടായിട്ടില്ലെന്നും കുടുംബത്തോട് ദുഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇടുക്കി എൻജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് പൊലീസ് എഫ് ഐ ആർ. നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം അടക്കം വകുപ്പുകൾ ചുമത്തി.

വധശ്രമമത്തിനും സംഘം ചേർന്നതിനുമാണ് ജെറിൻ ജോജോയിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

അതേസമയം, ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ നിഖിൽ പൈലിയുടെയും ജെറിൻ ജോജോയുടെ യും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.ധീരജിന്റെ പോസ്റ്റ്മോർട്ടം ഇന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ നടക്കും. വൈകീട്ട് ആറ് മണിയോടെ ധീരജിന്റെ മൃതദേഹം ജന്മനാടായ തളിപ്പറമ്പിൽ എത്തിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News