ആശങ്ക ഉയരുന്നു; രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെത്തന്നെ

ആശങ്കയായി രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. തുടർച്ചയായി മൂന്നാം ദിവസവും കൊവിഡ് കേസുകൾ ഒന്നര ലക്ഷത്തിനു മുകളിലായി റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായ മൂന്നാം ദിവസവും ഒന്നരലക്ഷത്തിനു മുകളിലായി റിപ്പോർട്ട്‌ ചെയ്തു. ഇന്നലെ 1,68,063 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 277 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ പ്രതിദിന പോസിറ്റീവ് നിരക്ക് 10.64%മായി ഉയർന്നു.

8,21,466പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ ഉള്ളത്. ഓമൈക്രോൺ കേസുകളും രാജ്യത്ത് കുത്തനെ ഉയരുകയാണ്. 4461 ഒമൈക്രോൺ കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
ദില്ലിയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ദില്ലിയിൽ പരിശോധിക്കുന്ന നാലിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നതായാണ് കണക്ക്.

കൊവിഡ് വ്യാപനം കൂടിയതോടെ തലസ്ഥാനത്ത് ഹോട്ടലുകളും ബാറുകളും ഇന്ന് മുതൽ അടച്ചിടും.കരുതൽ ഡോസ് ഇതുവരെ പതിനൊന്ന് ലക്ഷം പേർക്ക് നല്‍കി.കഴിഞ്ഞ ദിവസം വിതരണം ആരംഭിച്ച കരുതൽ ഡോസ്, ഒൻപത് ലക്ഷത്തിൽ അധികം പേരാണ് ആദ്യ ദിനത്തിൽ സ്വീകരിച്ചത്. അതേസമയം, ഇന്ത്യയിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴ് ദിവസം ക്വാറന്റൈൻ ഇന്ന് മുതൽ നിർബന്ധമാക്കി.അതിനിടെ
100 പേർക്ക് ഡെൽറ്റ വകഭേദം ബാധിക്കുന്ന സമയത്തിനുള്ളിൽ 300 പേരിലേക്ക് ഒമൈക്രോൺ പടരുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിലവിൽ കൊവിഡ് ബാധിതരിൽ 10 ശതമാനത്തിനാണ് ഗുരുതര ലക്ഷണങ്ങളുള്ളത്. ഈ കണക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News