വീട്ടില്‍ പ്രസവിച്ചു കിടന്ന പുള്ളി പുലിയെ മൂന്നാം ദിവസവും പിടികൂടാനായില്ല

പാലക്കാട് ഉമ്മിനിയില്‍ വീട്ടില്‍ പ്രസവിച്ചു കിടന്ന പുള്ളി പുലിയെ മൂന്നാം ദിവസവും പിടികൂടാനായില്ല. പുലിയെ ആകര്‍ഷിയ്ക്കാനായി കൂട്ടില്‍ സ്ഥാപിച്ച കുഞ്ഞുങ്ങളിലൊന്നിനെ തള്ളപ്പുലിയെത്തി കൊണ്ടു പോയി. വോയിസ് ടിവിയു വഴി അയച്ചു. ഇന്നലത്തെ വിഷ്വല്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യണം

രാത്രി 12.20 ഓടെയാണ് പുലി കൂടിനടുത്തെത്തിയത്. കൂട്ടിലകപ്പെടാതെയാണ് തള്ളപ്പുലി കുഞ്ഞിനെ കൊണ്ടുപോയി. രണ്ടാമത്തെ കുഞ്ഞിനെ വനം വകുപ്പ് ഓഫിസിലേക്ക് മാറ്റി. ഇതിനെ ഇന്നു രാത്രി വീണ്ടും കൂട്ടില്‍ വെയ്ക്കും. കഴിഞ്ഞ ദിവസം സ്ഥാപിച്ച ചെറിയ കൂട്ടില്‍ കയറാതിരുന്നതിനാല്‍ വലിയ കൂട് സ്ഥാപിച്ചിരുന്നു.

ഇതിനകത്തും പുലി കയറാതിരുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കി. ജനവാസ മേഖലയിലായതിനാല്‍ നാട്ടുകാര്‍ക്കും അമര്‍ഷമുണ്ട്. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമകരമായാണ് പുലിക്കുഞ്ഞുങ്ങളെ പാലൂട്ടുന്നത്.

രണ്ടുപേരില്‍ ഒരാള്‍ മാത്രം അവശേഷിച്ചത് വനം ഉദ്യോഗസ്ഥരെ വെട്ടിലാക്കിയിട്ടുണ്ട്. തള്ളപ്പൂലിയെ കൂടി പിടികൂടി മൂന്നുപേരെയും ഉള്‍വനത്തില്‍ ഉപേക്ഷിയ്ക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഒരു കുഞ്ഞിന് കൊണ്ടുപോയതിനാല്‍ അടുത്ത ദിവസം പുലി കുടുങ്ങിയാല്‍ കുഞ്ഞിനെ കണ്ടെത്തേണ്ടി വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News