മഹാരാഷ്ട്രയിൽ ആദ്യ ദിവസം ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചത് അര ലക്ഷത്തോളം പേർ

സംസ്ഥാനത്ത് ആശങ്ക ഉയർത്തിയ കോവിഡ് വ്യാപനം കൂടി വരുന്നതിനിടയിൽ ബൂസ്റ്റർ ഡോസ് നൽകുന്നതിന് തുടക്കമായി.

കൊവിഡ് മുൻകരുതൽ വാക്സിൻ കഴിഞ്ഞ ദിവസം സ്വീകരിച്ചത് 47,868 പേരാണ്. എട്ടു ലക്ഷത്തിലധികം പേർ തിങ്കളാഴ്ച കുത്തിവെപ്പെടുത്തിരുന്നെങ്കിലും.മുൻകരുതൽ ഡോസ് എടുക്കാനെത്തിയവർ കുറവായിരുന്നു. സംസ്ഥാനത്ത് ആകെ 14 കോടി വാക്സിൻ ഡോസുകളാണ് ഇതുവരെ നൽകിയത്. ഇതിൽ 8.36 കോടി പേർ ആദ്യഡോസും 5.64 കോടി പേർ രണ്ടാം ഡോസും എടുത്തവരാണ്.

തിങ്കളാഴ്ച 8836 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടന്നത്. മുംബൈയിൽ 78,449 പേർ കുത്തിവെപ്പെടുത്തുപ്പോൾ നഗരത്തിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 1.84 കോടിയായി.

അതെ സമയം മുംബൈയിൽ പുതിയ കൊവിഡ്‌ കേസുകൾ കുറഞ്ഞു വരുന്നത് ആശ്വാസമാകുന്നു. 83 ശതമാനം പേരും രോഗലക്ഷണങ്ങൾ പ്രകടപ്പിക്കാത്തവരാണെന്ന്‌ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം 13,648 കേസുകളാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News