വൊഡാഫോൺ – ഐഡിയയുടെ ഓഹരികളേറ്റെടുക്കാൻ ഒരുങ്ങി കേന്ദ്രസ‍ർക്കാർ

വൊഡാഫോൺ – ഐഡിയയുടെ ഓഹരികളേറ്റെടുക്കാൻ ഒരുങ്ങി കേന്ദ്രസ‍ർക്കാർ. കമ്പനി തക‍ർച്ചയിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാനാണ്  ഓഹരിയേറ്റെടുക്കൽ നടപടിയിലേക്ക് നീങ്ങുന്നതെന്നാണ് കേന്ദ്ര വാദം.

ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കൽ നയം തുടരുന്ന കേന്ദ്രം തകർച്ചയിലുള്ള സ്വകാര്യ സ്ഥാപനം ഏറ്റെടുക്കുന്നത് അപൂർവ്വം. അതേ സമയം ഭാവിയിൽ ഓഹരികൾ മറ്റ് സ്വാകാര്യ സ്ഥാപനങ്ങൾക്ക് വിൽക്കാനുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്..

സ്പെക്ട്രം ലേലത്തിലെ കുടിശ്ശികയായി കോടിക്കണക്കിന് രൂപയാണ് വൊഡാഫോൺ ഐഡിയ കേന്ദ്രസർക്കാരിന് നൽകാനുള്ളത്. കുടിശ്ശിക തീർക്കാനാവത്തത് കമ്പനിയെ ​ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ എത്തിക്കുകയും  അവശ്യ സേവനങ്ങൾക്ക് പോലും ഫണ്ട് കണ്ടെത്താൻ സാധിക്കാതെ വന്നതോടെ വൊഡാഫോൺ ഐഡിയയുടെ സേവനങ്ങൾ തടസ്സപ്പെടുന്ന അവസ്ഥ വരെ നേരിട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നീക്കം. ടെലികോം മന്ത്രാലയത്തിന് നൽകാനുള്ള കുടിശ്ശികയ്ക്ക് തത്തുല്യമായി ഓഹരികൾ നൽകാനുള്ള കേന്ദ്രസർക്കാരിൻ്റെ നിർദേശം വോഡാഫോൺ ഐഡിയ ഡയറക്ടർ ബോർഡ് യോ​ഗം അം​ഗീകരിച്ചു.

ഇതോടെ വൊഡാഫോൺ ഐഡിയ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി സർക്കാർ മാറും. വൊഡാഫോൺ ഗ്രൂപ്പിന് 28.5 ശതമാനവും ആദിത്യ ബിർള ഗ്രൂപ്പിന് 17.8 ശതമാനവും ഓഹരികളാവും ഇനി കമ്പനി ഓഹരിയിലുണ്ടാവുക. കമ്പനിയുടെ 35.8 ശതമാനം ഓഹരികളാണ് കേന്ദ്രസർക്കാരിന് ലഭിക്കുക.

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലിനെ തകർച്ചയിൽ എത്തിച്ച ശേഷമാണ് മറ്റൊരു കമ്പനി കൂടി കേന്ദ്രസർക്കാർ ഏറ്റെടുക്കുന്നത്. ലാഭത്തിലുള്ള  പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റൊഴിക്കുന്ന നയം സ്വീകരിച്ച കേന്ദ്രസർക്കാർ തകർച്ചയിലുള്ള സ്വാകാര്യ കമ്പനിയുടെ ഓഹരി വാങ്ങുന്നത്തിന് പിന്നിലെ ഉദ്ദേശം ദുരൂഹമാണ്.

കേന്ദ്രസർക്കാർ കൈവശമുളള ഓഹരികൾ  മറ്റേതെങ്കിലും കമ്പനിക്ക് വിൽക്കാനുള്ള സാധ്യതയും വിദ​ഗ്ദ്ധ‍ർ ചൂണ്ടിക്കാട്ടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here