വയോദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ മകന്‍ പിടിയില്‍

പാലക്കാട് പുതുപ്പരിയാരം പ്രതീക്ഷാ നഗറില്‍ വയോദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ മകന്‍ സനല്‍ (28) പിടിയിലായി.

നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ കള്ളന്‍ കയറിയെന്നും അച്ഛനെയും അമ്മയെയും അപായപ്പെടുത്തിയെന്നും പറഞ്ഞ് ബന്ധുക്കള്‍ വിളിച്ചുവരുത്തുകയായിരുന്നു.

തന്നെ സംശയിക്കുന്നില്ലെന്ന് വിശ്വസിച്ചാണ് പ്രതി വീട്ടിലെത്തിയത്. എന്നാല്‍ പിന്നീട്  നാട്ടുകാര്‍ പ്രതിയെ  പിടികൂടി പോലിസിലേല്‍പ്പിയ്ക്കുകയായിരുന്നു.

ഇന്നലെ രാവിലെയാണ് ഒട്ടൂര്‍ക്കാവില്‍ ചന്ദ്രന്‍ ഭാര്യ ദേവിഎന്നിവര്‍ വീടിനകത്ത് ദാരുണമായി കൊല്ലപ്പെട്ടത്. മലമ്പുഴ സി ഐ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News