ചലച്ചിത്ര നടന്‍ കൈലാഷിന്റെ പിതാവും വിമുക്ത സൈനികനുമായ എ.ഇ. ഗീവര്‍ഗീസ് അന്തരിച്ചു

ചലച്ചിത്ര നടന്‍ കൈലാഷിന്റെ പിതാവും വിമുക്ത സൈനികനുമായ എ.ഇ. ഗീവര്‍ഗീസ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പ്രമേഹത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഒരു കാല്‍ മുറിച്ച് മാറ്റുകയും ചെയ്തിരുന്നു. മദ്രാസ് റെജിമെന്റ് സെക്കന്‍ഡ് ബറ്റാലിയനില്‍ പ്രവര്‍ത്തിച്ചിരുന്ന ഗീവര്‍ഗീസ് അവരുടെ ഫുട്‌ബോള്‍ ടീമിന്റെ കളിക്കാരനുമായിരുന്നു.

മലയാളികളുടെ പ്രിയ താരമാണ് കൈലാഷ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് സിനിമയിലെ തുടക്കമെങ്കിലും പിന്നീട് നായക നിരയിലേക്ക് ഉയരാന്‍ നടന് സാധിച്ചിരുന്നു. പാര്‍ത്ഥന്‍ കണ്ട പരലോകം ആയിരുന്നു ആദ്യ സിനിമ. 2009 ല്‍ നീലത്താമര എന്ന ചിത്രത്തിലൂടെ നായകനായി. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത ‘മിഷന്‍ സി’യാണ് താരത്തിന്റേതായി ഒരുങ്ങിയ അവസാന ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News