
കലാലയങ്ങളില്‍ കഠാരകള്‍ ഒളിച്ചു കടത്തുന്ന രാഷ്ട്രീയം പുരോഗമന സമൂഹത്തിന് അഭികാമ്യമല്ലെന്ന് എം എല്‍ എ കെ കെ ശൈലജ.
ഇടുക്കി ഗവണ്‍മെന്റ് കോളേജില്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാല്‍ കൊല ചെയ്യപ്പെട്ട വാര്‍ത്ത ഏറെ വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്.
കൊലപാതകത്തെ അപലപിക്കാന്‍ പോലും തയ്യാറാവാതെ കൊലപാതക സംഘത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കാന്‍മാരുടെ അഹിംസാ രാഷ്ട്രീയത്തിലെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിയണമെന്നും കെ കെ ശൈലജ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഇടുക്കി ഗവണ്‍മെന്റ് കോളേജില്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാല്‍ കൊല ചെയ്യപ്പെട്ട വാര്‍ത്ത ഏറെ വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്. കലാലയങ്ങളില്‍ കഠാരകള്‍ ഒളിച്ചു കടത്തുന്ന രാഷ്ട്രീയം പുരോഗമന സമൂഹത്തിന് അഭികാമ്യമല്ല. അഹിംസാവാദികളെന്ന് നടിക്കുന്ന കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരുടെ കൈയ്യില്‍ ആയുധങ്ങളേല്‍പ്പിച്ചു കൊടുത്ത് നാടിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.
കൊലപാതകത്തെ അപലപിക്കാന്‍ പോലും തയ്യാറാവാതെ കൊലപാതക സംഘത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കാന്‍മാരുടെ അഹിംസാ രാഷ്ട്രീയത്തിലെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിയണം. 2012 ല്‍ ഇടുക്കിയില്‍ തന്നെ അനീഷ് രാജനെന്ന മിടുക്കനായ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതും ഇതേ ഖദര്‍ രാഷ്ട്രീയത്തിന്റെ വക്താക്കളാണ്.
ബ്രണ്ണന്‍ കോളേജി അഷറഫ് മുതല്‍ എറ്റവുമൊടുക്കം ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ ധീരജ് വരെയുള്ള മിടുക്കരായ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ജീവനെടുത്ത കൊലപാതകികളെ വിദ്യാര്‍ത്ഥികളും പൊതുസമൂഹവും ഒറ്റപ്പെടുത്തും. എഞ്ചിനീയറിംഗ് കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇടുക്കിയില്‍ ഏകപക്ഷീയമായ ആക്രമണം നടന്നത്.
സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം കൊലപാതകികള്‍ക്കുള്ള മറുപടിയായി. തെരഞ്ഞെടുപ്പ് നടന്ന 45 കോളേജുകളില്‍ 38 ഇടത്തും വിജയിച്ചത് ധീരജിന്റെ കൂടെ പ്രസ്ഥാനമായ എസ്എഫ്‌ഐയാണ്. ക്യാമ്പസുകളെ സര്‍ഗാത്മകമായ ആശയസംവാദത്തിന്റെ വേദികളായി നിലനിര്‍ത്താന്‍ ആയുധധാരികളായ ഇത്തരം വിധ്വംസക രാഷ്ട്രീയ വക്താക്കളെ ക്യാമ്പസിന് പുറത്ത് നിര്‍ത്തേണ്ടതുണ്ട്.
വിദ്യാര്‍ത്ഥികളും പൊതു സമൂഹവും ഇതിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങണം…പ്രിയപ്പെട്ട ധീരജിന് ആദരാഞ്ജലികള്‍…
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here