നല്ല പഞ്ഞി പോലത്തെ ഓട്ടട തേങ്ങാപ്പാലും കൂട്ടി കഴിച്ചിട്ടുണ്ടോ?

വളരെ എളുപ്പത്തില്‍ സോഫ്റ്റ് ആയ ഓട്ടട എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം

പച്ചരി- 3 cup
തേങ്ങ -1 1/2 cup
ചോറ്-2 cup
ചുവന്ന ഉള്ളി-4-5
പെരുംജീരകം-1 Tbl spn
വെള്ളം-1 1/2 cup
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
മിക്‌സിയുടെ ജാര്‍ ലോട്ട് പച്ചരിയും തേങ്ങയും ചുവന്നുള്ളിയും പെരുംജീരകവും വെള്ളമൊഴിച്ച് നന്നായിട്ട് അരച്ചെടുക്കുക.ഈ കൂട്ട് നന്നായി അരഞ്ഞു കഴിഞ്ഞതിനു ശേഷം ഇതിലേക്ക് ചോറ് ഇട്ട് ഒരു 30 സെക്കന്‍ഡ് അരച്ചെടുക്കാം.ഈ അരപ്പ് ഒരു പാത്രത്തിലേക്ക് മാറ്റിയെടുക്കാം.ഒരു കട്ടിയുള്ള മാവ് ആയിരിക്കും ഇപ്പോള്‍ കിട്ടുന്നത് ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് ചെറുതായി ലൂസ് ആക്കി എടുക്കാം.ഈ സമയത്ത് ആവശ്യമായിട്ടുള്ള ഉപ്പു കൂടി ചേര്‍ത്ത് കൊടുക്കാം.ദോശമാവ് നെക്കാളും കുറച്ചൂടെ കട്ടിയുള്ള മാവിന്റെ പരുവത്തില്‍ കിട്ടണം.എന്നാലേ ഓട്ടട നല്ല സോഫ്റ്റായി കിട്ടുകയുള്ളൂ.ഇനി ഇത് പത്തിരി ചുട്ടെടുക്കുന്ന ഓട്ടിന്റെ ചട്ടിയില്‍ ചുട്ടെടുക്കാം.ഇത് നല്ല കട്ടിയുള്ള തേങ്ങാപ്പാലും പഞ്ചസാരയും കൂടെ കഴിക്കാനും അതുപോലെതന്നെ ഇറച്ചിക്കറിയുടെയും പച്ചക്കറിയുടെയും കൂടെ ഒക്കെ കഴിക്കാനും നല്ല രുചിയായിരിക്കും.

NB:ചട്ടിയില്‍ മാവ് ഒഴിച്ച് ചെറിയ കുമിളകള്‍ വന്നതിനുശേഷം അടച്ചുവെച്ച് വേവിക്കുക യാണെങ്കില്‍ നല്ല ആരെടുത്ത
ഓട്ടട ഉണ്ടാക്കിയെടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News