കനറ ബാങ്കിന് തീയിട്ട് യുവാവ്; പ്രതികാരത്തിന് പിന്നിലെ കാരണമിതാണ്

ലോണിന് വേണ്ടി ബാങ്കിനെ സമീപിച്ചിചട്ടും ചില രേഖകളുടെ വെരിഫിക്കേഷന് ശേഷം അപേക്ഷ ബാങ്ക് നിരസിച്ചതോടെ കനറ ബാങ്കിന് തീയിട്ട് യുവാവ്. കര്‍ണാടകയിലെ ഹവേരി ജില്ലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കഗിനെല്ലി പൊലീസിന്റെ പരിധിയില്‍ പെടുന്ന ഹെഡുഗോണ്ട ഗ്രാമത്തിലുള്ള കാനറ ബാങ്കിന്റെ ബ്രാഞ്ചിനാണ് യുവാവ് തീയിട്ടത്.

കഗിനെല്ലി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ.പി.സിയിലെ 436, 477 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ 12 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പൊലീസ് അറിയിച്ചു.

ബാങ്കിന് തീയിട്ട 33കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെ ബാങ്കിലെത്തുകയും ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് ഓഫീസിനുള്ളിലേക്ക് പെട്രോളൊഴിച്ച് തീയിടുകയുമായിരുന്നു.

ബാങ്കിനുള്ളില്‍ നിന്നും തീയും പുകയുമുയരുന്നത് കണ്ട യാത്രക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. റട്ടിഹല്ലി നഗരത്തില്‍ താമസിക്കുന്ന ഹസരത്സബ് മുല്ല എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News