കോവിഡ്-19; ലതാ മങ്കേഷ്‌കറെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

കൊവിഡ്-19 പോസിറ്റീവായതിനെ തുടര്‍ന്ന് പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഗായികക്ക് നേരിയ രോഗ ലക്ഷങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഗായിക സുഖമായിരിക്കുന്നുവെന്നും പ്രായം കണക്കിലെടുത്ത് മുന്‍കരുതലിന്റെ ഭാഗമായാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നുമാണ് ലതാ മങ്കേഷ്‌കറിന്റെ മരുമകള്‍ രചന അറിയിച്ചത്.

92 കാരിയായ ഗായിക നിരവധി ഭാഷകളിലായി 1000-ലധികം സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഭാരതരത്ന എന്നിവയും മറ്റ് ബഹുമതികളും അവര്‍ നേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here