ഒമൈക്രോണ്‍; ദുല്‍ഖര്‍ ചിത്രം സല്യൂട്ടിന്റെ റിലീസ് മാറ്റി

ഒമൈക്രോണ്‍ ഭീതിയെ തുടര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ടിന്റെ റിലീസ് മാറ്റി. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയുമാണ് പ്രധാനം എന്നാണ് ഈ വാര്‍ത്ത പുറത്തു വിട്ട് ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.് ജനുവരി 14നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി കൂടിയതോടെ റിലീസ് മാറ്റുകയായിരുന്നു.

നേരത്തെ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായ ആര്‍.ആര്‍.ആര്‍, വാലിമൈ തുടങ്ങിയ ചിത്രങ്ങളും റിലീസ് മാറ്റിയിരുന്നു.

മുംബൈ പോലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പൊലീസ് മൂവി കൂടിയാണ് സല്യൂട്ട്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്. ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News