ചോരക്കൊതിയുടെ ഈ കഠാര രാഷ്ട്രീയം പുരോഗമന സമൂഹത്തിന് യോജിച്ചതല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ചോരക്കൊതിയുടെ ഈ കഠാര രാഷ്ട്രീയം പുരോഗമന സമൂഹത്തിന് യോജിച്ചതല്ലെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗവും മന്ത്രിയുമായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ സഖാവ് ധീരജിനെയാണ് കെഎസ്യു – യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ചോരക്കൊതിയുടെ ഈ കഠാര രാഷ്ട്രീയം പുരോഗമന സമൂഹത്തിന് യോജിച്ചതല്ല. ഇവരെ സമൂഹം ഒറ്റപ്പെടുത്തും. കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കേരളത്തിന്റെ കലാലയ മുറ്റത്ത് ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകന് കൂടി ജീവന്‍ നഷ്ടമായിരിക്കുന്നു. പഠിക്കാനും പോരാടാനുമുള്ള മനുഷ്യപക്ഷ രാഷ്ട്രീയം തെരഞ്ഞെടുത്തവരെ കപട സമാധാനത്തിന്റെ വാഗ്‌ധോരണികള്‍ക്ക് ജയിക്കാനാവില്ലെന്ന വേവലാതിയില്‍ നിന്നാണ് കൈയില്‍ എക്കാലവും അവര്‍ ഒളിച്ചുകൊണ്ടുനടന്ന കഠാരമുന ഒരിക്കല്‍ക്കൂടി പുറത്തെടുത്തത്.

അത്യന്തം വേദനാജനകവും പ്രതിഷേധാര്‍ഹവുമായ നിമിഷമാണിത്. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ സഖാവ് ധീരജിനെയാണ് കെഎസ്യു – യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയത്. സ. ധീരജ് തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശിയാണ്. എസ്എഫ്‌ഐയുടെ സര്‍ഗാത്മക രാഷ്ട്രീയത്തെ എതിരിടാന്‍ ശേഷിയില്ലാതെ, ആയുധം കൊണ്ട് നേരിടാന്‍ തുനിയുന്ന കെഎസ്യു – യൂത്ത് കോണ്‍ഗ്രസ് കാടത്തമാണിത്.

ചോരക്കൊതിയുടെ ഈ കഠാര രാഷ്ട്രീയം പുരോഗമന സമൂഹത്തിന് യോജിച്ചതല്ല. ഇവരെ സമൂഹം ഒറ്റപ്പെടുത്തും. കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. ധീര രക്തസാക്ഷിക്ക് അന്ത്യാഭിവാദ്യങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News