ധീരജ് കൊലപാതകം; രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ഇടുക്കി എൻജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് പൊലീസ് എഫ് ഐ ആർ. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കൂടുതൽ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം വരികയാണെന്ന് ഇടുക്കി എസ്.പി അറിയിച്ചു. ഹൃദയത്തിൽ ആഴത്തിലേറ്റ മുറിവാണ് ധീരജിൻ്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

നീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവർ വിദ്യാർഥികളല്ലെന്നും പുറത്ത് നിന്നെത്തിയവരാണെന്നും ജില്ലാ പോലീസ് മേധാവി ആർ. കറുപ്പ് സ്വാമി സ്ഥിരീകരിച്ചു. കൂടുതൽ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിണ്ടെന്നും ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്.പി അറിയിച്ചു. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഇയാൾക്ക് സഹായമൊരുക്കിയതിനും വധശ്രമത്തിനുമാണ് ജെറിൻ ജോജോയിക്കെതിരെയുള്ള വകുപ്പുകൾ. കെ.എസ്.യു യൂണിറ്റ് പ്രസിഡൻ്റ് അലക്സ് റാഫേൽ ഉൾപ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്‌.

അതേ സമയം ഹൃദയത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് ധീരജിൻ്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.  ഹൃദയത്തിന്റെ അറ കുത്തേറ്റു തകർന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

സംഭവത്തിനിടെ കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന അഭിജിത്ത്, അമൽ എന്നീ വിദ്യാർഥികൾ അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel