യുപിയിൽ ബിജെപിക്ക് കനത്ത തിരിച്ചടി; നേതാക്കൾ സമാജ്‌വാദി പാർട്ടിയിലേക്ക്

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഉത്തർപ്രദേശിൽ ബിജെപിക്ക് കനത്ത തിരിച്ചടി. യോഗി മന്ത്രി സഭയിലെ അംഗം സ്വാമി പ്രസാദ് മൗര്യയും നേതാക്കളും ബിജെപി വിട്ട് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. നേതാക്കളെ അഖിലേഷ് യാദവ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ഫെബ്രുവരി ആദ്യ പകുതിയിലാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. മുന്നൂറിലേറെ സീറ്റുകളിൽ വിജയിച്ചു അധികാരത്തിൽ തുടരുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. എന്നാല് യോഗി ആദിത്യ നാഥിൻ്റെ പ്രതീക്ഷകൾക്ക് ഏറ്റ കനത്ത തിരിച്ചടി ആണ് നേതാക്കളുടെ നീക്കം.

യോഗി സർക്കാരിൻ്റെ മന്ത്രി സഭയിലെ മന്ത്രിയായ സ്വാമി പ്രസാദ് മൗര്യ മറ്റ് നേതാക്കൾക്ക് ഒപ്പമാണ് ബിജെപി വിട്ടത്. പാർട്ടി വിട്ട മൗര്യയും നേതാക്കളും അഖിലേഷ് യാദവിൻ്റെ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. ഇവരെ സ്വാഗതം ചെയ്യുന്നതായി അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

മൗര്യയ്ക്ക് പിന്നാലെ മറ്റ് ചില എംഎൽഎമാർ കൂടി ബിജെപി വിട്ടേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന രീതിയാണ് യോഗി ആദിത്യ നാഥ് നേതൃത്വം നൽകുന്ന സർക്കാരിൻ്റേത്. ഇത് സഹിച്ച് തുടരാൻ കഴിയാത്തത് കൊണ്ടാണ് പാർട്ടി വിടുന്നത് എന്ന് മൗര്യ പ്രതികരിച്ചു.

ബിഎസ്പി നേതാവായിരുന്ന മൗര്യ വന്നതോടെ ആണ് പദ്രൗന മണ്ഡലം ബിജെപിക്ക് ലഭിച്ചത്. മൗര്യ പാർട്ടി വിടുന്നതോടെ മണ്ഡലം ഉൾപ്പെടുന്ന കുഷി നഗറിലെ മറ്റ് മണ്ഡലങ്ങളിലും ബിജെപിക്ക് തിരിച്ചടി ഉണ്ടായേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News