ധീരജിന്റെ അരുംകൊലയിൽ നാടെങ്ങും പ്രതിഷേധം

ധീരജിന്റെ അരുംകൊലയിൽ നാടെങ്ങും പ്രതിഷേധം. സംസ്ഥാന വ്യാപകമായി ക്യാമ്പസുകൾ കേന്ദ്രികരിച്ച് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. നിരവധി വിദ്യാർത്ഥികളാണ് പ്രധിഷേധത്തിൽ പങ്കാളിയായത്. അതേസമയം എസ്എഫ്ഐ സംസ്ഥാന വ്യാപകമായി ആഹ്വനം ചെയ്ത പഠിപ്പ്മുടക്കിന് ഐക്യദാർഢ്യവുമായി നിരവധി വിദ്യാർത്ഥികളും രംഗത്ത് എത്തി.

കെഎസ്‌യു – യൂത്ത് കോൺഗ്രസ് നരാധമന്മാരുടെ അരുംകൊലയ്‌ക്കെതിരെയാണ് സംസ്ഥാനത് ഉടനീളം വ്യാപക പ്രതിഷേധം ഉണ്ടായത്. ഒരു ഇടവേളയ്ക്ക് ശേഷം ക്യാമ്പസുകളെ കലാപശാലയാക്കി മാറ്റിയ കെഎസ്‌യു – യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയതിൽ സമൂഹത്തിന്റെ നാനാതുറകളിൽനിന്ന്‌ പ്രതിഷേധമുയർന്നു.

തിരുവനന്തപുരത് എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതിർത്വത്തിൽ നഗരത്തിൽ പഠിപ്പ് മുടക്കി പ്രതിഷേധ പ്രകടനം നടത്തി. ക്യാമ്പസുകളിലും ഏരിയ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. നൂറുകണക്കിന്‌ വിദ്യാർത്ഥികളാണ് പ്രതിഷേധത്തിൽ പങ്കാളികളായത്.

കോഴിക്കോടും പ്രതിഷേധ പ്രകടനവുമായി വിദ്യാർത്ഥികൾ തെരുവിലിറങ്ങി. ജില്ലയിൽ നൂറുകണക്കിന് കേന്ദ്രങ്ങളിൽ ആയിരങ്ങളാണ് അണിനിരന്നത്..കേരളത്തിലെ മുഴുവൻ ക്യാമ്പസുകളിൽ എസ് എഫ് ഐ ആഹ്വനം ചെയ്ത പഠിപ്പ്മുടക്കിന് ഐക്യദാർഢ്യവുമായി നിരവധി വിദ്യാർത്ഥികളും രംഗത്ത് എത്തി.കൊലക്കത്തി രാഷ്ട്രീയതിനെതിരെയുള്ള താക്കീതായി സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ പ്രകടനങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel