ക്യാമ്പസുകളെ ചോരയില്‍ മുക്കാനുള്ള നീക്കങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് അക്രമി സംഘം പിന്തിരിയണം; എം വിജയരാഘവന്‍

ധീരജിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എ വിജയരാഘവന്‍. സംസ്ഥാനത്തെ ക്യാമ്പസുകളെ ചോരയില്‍ മുക്കാനുള്ള ഇത്തരം നീക്കങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് അക്രമി സംഘം പിന്തിരിയണമെന്നും സര്‍ഗ്ഗാത്മകമാകേണ്ട കലാലയങ്ങളെ സംഘര്‍ഷ ഭൂമിയാക്കാനാണ് കെ എസ് യു ശ്രമമെന്നും എ വിജയരാഘവന്‍ പറഞ്ഞു

ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ സ. ധീരജിനെ KSU – യൂത്ത് കോണ്‍ഗ്രസ് അക്രമി സംഘം കുത്തിക്കൊലപ്പെടുത്തിയിരിക്കുകയാണ്. സഖാവിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണ്. സംസ്ഥാനത്തെ ക്യാമ്പസുകളെ ചോരയില്‍ മുക്കാനുള്ള ഇത്തരം നീക്കങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് അക്രമി സംഘം പിന്തിരിയണം.

സര്‍ഗ്ഗാത്മകമാകേണ്ട കലാലയങ്ങളെ സംഘര്‍ഷ ഭൂമിയാക്കാനാണ് KSU ശ്രമം. അതിനാലാണ് പുറത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളെ ക്യാമ്പസിലേക്ക് വിളിച്ചു വരുത്തിയത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരന്‍ വന്നതിന് ശേഷം സംസ്ഥാന വ്യാപകമായി ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തര അക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.

വിദ്യാര്‍ത്ഥികളെ പോലും കൊന്ന് തള്ളുന്ന ഇത്തരം അക്രമി സംഘങ്ങളെ പൊതുസമൂഹം ഒറ്റപ്പെടുത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here