ധീരജ് വധം; പ്രതികളെ സംരക്ഷിക്കാനും ന്യായീകരിക്കാനുമാണ് യൂത്ത് കോൺഗ്രസ് ശ്രമിക്കുന്നത്; വി കെ സനോജ്

ധീരജിൻ്റെ കൊലപാതകത്തിൽ പ്രതികളായവരെ കോൺഗ്രസ്- യൂത്ത് കോൺഗ്രസ്സ് നേതാക്കൾ തള്ളിപ്പറയാത്തത് എന്ത് കൊണ്ടെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നിഖിൽ പൈലിയെ യൂത്ത് കോൺഗ്രസ് പുറത്താക്കിയിട്ടില്ല.

പ്രതികളെ സംരക്ഷിക്കാനും ന്യായീകരിക്കാനുമാണ് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ശ്രമിക്കുന്നത് എന്ന് ഡി വൈ എഫ് ഐ നേതാക്കളായ വി കെ സനോജും , എസ് സതീഷും ആരോപിച്ചു. ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും പ്രതികരിക്കാത്തത് ബലഹീനത കൊണ്ടല്ല ഡി വൈ എഫ് ഐ നേതാക്കൾ പറഞ്ഞു.

കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് കോൺഗ്രസ് ശ്രമം.ക്രിമിനൽ സംഘങ്ങളെ സംഘടനാ നേതൃത്വത്തിലേക്ക് കെ സുധാകരൻ കൊണ്ട് വന്നത് ഇത്തരം അരുംകൊലകൾ നടപ്പാക്കാനാണെന്നും ഡി വൈ എഫ് ഐ നേതാക്കൾ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News