നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഓഡിയോ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ മുഴുവന്‍ തെളിവുകളും കൈമാറിയതായി ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. കേസില്‍ കൂടുതല്‍ സാക്ഷികള്‍ വരും ദിവസങ്ങളില്‍ ദിലീപിനെതിരെ രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

കളമശേരിയില്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയായിരുന്നു സംവിധായകന്‍ ബാലന്ദ്രകുമാര്‍ നിര്‍ണായക മൊഴി നല്‍കിയത്. ഓഡിയോ റെക്കോര്‍ഡ് ഉള്‍പ്പെടെ ദിലീപിനെതിരായ മുഴുവന്‍ തെളിവുകളും കൈമാറിയതായി അദ്ദേഹം പറഞ്ഞു. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുകളുണ്ട്. ഇവ കൃത്രിമമായി ചമച്ചല്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപുമായി തനിക്ക് സംവിധാകന്‍ എന്ന ബന്ധം മാത്രമാണുളളത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സാക്ഷികള്‍ ദിലീപിനെതിരെ രംഗത്ത് വരുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപിനെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തില്‍പ്പെട്ടവരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതില്‍ താന്‍ ദൃക്‌സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. തുടര്‍ന്നാണ് പൊലീസ് ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News