സി പി ഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനം; രണ്ടാം ദിനത്തിലെ പൊതുചര്‍ച്ച അവസാനിച്ചു

സി പി ഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ പൊതുചര്‍ച്ച അവസാനിച്ചു. ചര്‍ച്ചയ്ക്ക് പൊളിറ്റ്ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ സെക്രട്ടറി പി മോഹനനും മറുപടി പറയും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ മതിപ്പ് രേഖപ്പെടുത്തുന്ന ചര്‍ച്ചയാണ് നടന്നതെന്നും വിവിധ മേഖലകളില്‍ പാര്‍ട്ടി സ്വാധീനം വിപുലപ്പെടുത്തുന്നതിന് ആവശ്യമായ നിര്‍ദ്ദേശം ഉയര്‍ന്നു വന്നതായും ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പൊതുചര്‍ച്ച ഉച്ചയോടെ അവസാനിച്ചു. 5 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയില്‍ 16 ഏരിയാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 37 പേര്‍ പങ്കെടുത്തു, റിപ്പോര്‍ട്ടിന്മേല്‍ സൂക്ഷ്മമായ ചര്‍ച്ച നടന്നതായി ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ നേട്ടങ്ങള്‍ വിപുലമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയിലുണ്ടായി. LDF സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ മതിപ്പ് രേഖപ്പെടുത്തുന്ന ചര്‍ച്ചയാണുണ്ടായത്. പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടില്ല മലയോര – തീരദേശ മേഖലയില്‍ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. തീരദേശ മേഖലയിലെ വര്‍ഗീയ സംഘടനകളുടെ ഇടപെടലില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്ന് പി മോഹനന്‍ പറഞ്ഞു.

പാര്‍ട്ടി വിദ്യാഭ്യാസം വിപുലമാക്കണമെന്ന നിര്‍ദ്ദേശം വന്നു. പന്തീരാങ്കാവ് യു എ പി എ കേസില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി പി മോഹനന്‍ പറഞ്ഞു.സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ കലാപത്തെ ഒഴിവാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം എന്നതുള്‍പ്പടെ 9 പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

സമാപന പൊതുസമ്മേളനം പരിമിതവും നിയന്ത്രണ വിധേയവുമായി നടത്താനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News