‘പതിമൂന്നാം രാത്രി ശിവരാത്രി’ ചിത്രീകരണം മറയൂരില്‍ ആരംഭിച്ചു

വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, മാളവിക മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന ‘പതിമൂന്നാം രാത്രി ശിവരാത്രി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം മറയൂരില്‍ ആരംഭിച്ചു.

ദീപക് പറമ്പോള്‍, വിജയ് ബാബു, സോഹന്‍ സീനു ലാല്‍,സാജന്‍ പള്ളുരുത്തി, അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഡെയിന്‍ ഡേവിസ്, അസിം ജമാല്‍,ഡിസ്നി ജെയിംസ്, ബിഗ് ബോസ് ഫെയിം രജിത് കുമാര),അര്‍ച്ചന കവി, ഉടന്‍ പണം ഫെയിം മീനാക്ഷി,സ്മിനു സിജോ, സോനാ നായര്‍,ബഡായി ബംഗ്ലാവ് ഫെയിം ആര്യ, യൂട്യൂബര്‍ ഇച്ചാപ്പി ഫെയിം ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഡി ടു കെ,സിന്‍-സില്‍ സെല്ലുലോയ്ഡ് എന്നി ബാനറില്‍ മേരി മൈഷ, ജോര്‍ജ് എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ എസ് ആനന്ദ് കുമാര്‍ നിര്‍വ്വഹിക്കുന്നു. ദിനേശ് നീലകണ്ഠന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. ഗാനരചനയും സംഗീത സംവിധാനവും രാജൂ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here