നാഗാലാന്‍ഡ് വെടിവയ്പ്പ്; പ്രത്യേക അന്വേഷണ സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

നാഗാലാന്‍ഡില്‍ സൈന്യത്തിന്റെ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ 14 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.

വെടിവെപ്പുമായി ബന്ധപ്പെട്ട് 50 സാക്ഷികളിൽ നിന്നടക്കം സംഘം മൊഴി രേഖപ്പെടുത്തി. ഫോറൻസിക് പരിശോധന ഫലം ലഭിച്ചാലുടൻ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. നാഗാലാ‌ൻഡിലെ മോൺ ജില്ലയിലെ ഖനി തൊഴിലാളികളാണ് വെടിയേറ്റ് മരിച്ചത്. ജോലി കഴിഞ്ഞ് തൊഴിലാളികളുടെ സംഘം ട്രക്കിൽ ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെയാണ് സുരക്ഷസേന വെടിയുതിർത്തത്.

വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണ് ഗ്രാമീണര്‍ക്കുനേരെ വെടിവെച്ചതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.സംഭവത്തിന് ശേഷം അഫ്സ്പ നിയമത്തിനെതിരെ നാഗാലാന്‍ഡില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here