യുപി ബി ജെ പിയിൽ വൻ കൊഴിഞ്ഞുപോക്ക്; വീണ്ടും ഒരു എംഎൽഎ കൂടി രാജിവച്ചു

ഉത്തർപ്രദേശ് ബിജെപിയിൽ രാജി തുടരുന്നു. മറ്റൊരു എംഎൽഎ കൂടി പാർട്ടിയിൽ നിന്ന് രാജിവച്ചു ബിദുനയിലെ എംഎൽഎ ആയ വിനയ് ഷാക്കിയ ആണ് രാജിവെച്ചത്. ഇതോടെ മന്ത്രി സ്വാമി പ്രസാദ് മൗര്യക്കൊപ്പം രാജിവെച്ച എംഎൽഎമാരുടെ എണ്ണം നാലായി.

ഉത്തർപ്രദേശില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയാണ് എംൽഎമാരുടെ രാജി. പിന്നോക്ക വിഭാഗങ്ങളുോടുള്ള അവഗണനയെ തുടർന്നാണ് രാജിയെന്ന് പ്രഖ്യാപിച്ച നേതാക്കള്‍ സമാജ്‍വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന. സ്വാമി പ്രസാദ് മൗര്യ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിജെപി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ആദ്യ ഘട്ട വോട്ടെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കേയുള്ള സ്വാമി പ്രസാദ് മൗര്യയുടെയും എംഎല്‍എമാരുടേയും രാജി ബിജെപിക്ക് കനത്ത ആഘാതമാണ്. ദില്ലിയില്‍ നിര്‍ണായക ബിജെപി കോർ‍ കമ്മിറ്റി യോഗം ചേരുമ്പോഴായിരുന്നു തൊഴില്‍ മന്ത്രിയുടെയും എംഎല്‍എമാരുടെയും രാജി പ്രഖ്യാപനം.

രാജി കത്ത് പുറത്ത് വന്നതിന് തൊട്ടു പിന്നാലെ അഖിലേഷ് യാദവ് സ്വാമി പ്രസാദ് മൗര്യയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രം പുറത്ത് വിട്ടു. സ്വാമി പ്രസാദ് മൗര്യയെ സമാജ്‍വാദി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ട്വീറ്റിനൊപ്പമായിരുന്നു ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here