പാര്‍വതി തിരുവോത്ത് ഉന്നയിച്ച സെക്‌സ് റാക്കറ്റിനെ പറ്റി അന്വേഷിക്കണം; ബാബുരാജ്

പാര്‍വതി തിരുവോത്ത് ഉന്നയിച്ച സെക്‌സ് റാക്കറ്റിനെ പറ്റി അന്വേഷിക്കണെമെന്ന് നടന്‍ ബാബുരാജ്. താരസംഘടനയെ മാത്രം കുറ്റം പറയേണ്ടന്നും സംഘടനയ്ക്ക് പുറത്തുള്ള രാഷ്ടട്രീയ സാമൂഹിക പ്രവര്‍ത്തകരും മാധ്യമങ്ങളും വേണ്ട വിധം ആക്രമിക്കപ്പെട്ട് നടിയോട് സഹകരിച്ചോ എന്നും ബാബുരാജ് ചോദിച്ചു. മലയാളത്തിലെ സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ബാബുരാജ്

‘താര സംഘടന തീര്‍ച്ചയായും നടിക്കൊപ്പമാണ്. സംഘടനയുടെ പുറത്തും എല്ലാ ആളുകള്‍ക്കും ആ കുട്ടിയോട് നീതി നടപ്പാക്കാന്‍ പറ്റുന്നുണ്ടോ ഇതാണ് എന്റെ ചോദ്യം. ചില മാധ്യമങ്ങളൊഴിച്ച് എല്ലാ മാധ്യമങ്ങളും ആ കുട്ടിയോട് സഹകരിച്ചോ? അതുപോലെ തന്നെ സ്ത്രീകള്‍ക്ക് വേണ്ടി രംഗത്ത് വരുന്ന കവയത്രികളുണ്ട്, സാമൂഹ്യ പ്രവര്‍ത്തകരുണ്ട്, രാഷ്ട്രീയപ്രവര്‍ത്തകരുണ്ട്. ഇവരില്‍ ചിലരൊഴിച്ച് ബാക്കിയാരാണ് മുന്‍പന്തിയിലേക്ക് വന്നിരിക്കുന്നത്.

ഈ കുട്ടി ആവശ്യപ്പെട്ടൊരു കാര്യമെന്താണ്. കോടതിയില്‍ ഒരു വനിത ജഡ്ജി വേണമെന്നാണ്. എതിര്‍ഭാഗം വക്കീലന്മാര്‍ തന്നെ കീറിമുറിക്കുന്ന സമയത്ത് ഒരു വനിത ജഡ്ജിയാണെങ്കില്‍ തനിക്കൊപ്പം നില്‍ക്കുമെന്ന് വിചാരിച്ചുകാണും. അതുകൊണ്ടായിരിക്കാം. പക്ഷേ ആ കോടതിയില്‍ നടന്നതെന്താണ്? ആ കുട്ടി ഒരുപക്ഷേ മനസ് കൊണ്ട് ശപിച്ചിട്ടുണ്ടാവും, വേണ്ടായിരുന്നു എന്ന് തോന്നിക്കാണും. അതാണ് കോടതിയിലുണ്ടായ സംഭവം,’ ബാബുരാജ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News