കായംകുളത്ത് വധൂവരന്മാർ ആംബുലന്‍സില്‍ യാത്ര നടത്തിയത് വിവാദമാകുന്നു

കായംകുളം കറ്റാനത്ത് ആംബുലന്‍സില്‍ വധൂവരന്മാരുടെ യാത്ര നടത്തിയത് വിവാദത്തിലേക്ക്. വിവാഹശേഷം യാത്രയ്ക്കായി ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതിയുയര്‍ന്നിിരിക്കുകയാണ് .

കായംകുളം ഏഞ്ചല്‍ ആംബുലന്‍സ് സര്‍വീസ് വാഹനമാണ് ദുരുപയോഗം ചെയ്തതായി പരാതി ഉയര്‍ന്നത്. അതെ സമയം അത്യാഹിത സര്‍വീസ് ദുരുപയോഗം ചെയ്തതനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചു.ആംബുലന്‍സ് പിടിച്ചെടുക്കുകയും ഡ്രൈവര്‍ക്കും രജിസ്‌ട്രേഡ് ഉടമയ്ക്കുമെതിരെ കര്‍ശന നടപടിയെടുത്തതായി ആര്‍ ടി ഓ സജിപ്രസാദ് പറഞ്ഞു.

സംഭവത്തില്‍ പരാതിയുമായി ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട് . അത്യാഹിത സമയത്ത് ആളുകളെ കൊണ്ടുപോകുന്ന അതെ രീതിയില്‍ സൈറന്‍ മുഴക്കി വധു വരന്മാരുമായി കടന്ന വരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു.

അത്യാഹിത സമയത്ത് ഉപയോഗിക്കേണ്ട വാഹനത്തെ സമാനമായ രീതിയില്‍ വിവാഹ ശേഷം വധു വരന്മാര്‍ക്കായി ഉപയോഗിച്ചു എന്നത് നിയമവിരുദ്ധമാണ് എന്ന നിലയിലാണ് മേട്ടോര്‍ വാഹനവകുപ്പ് വിലയിരുത്തുന്നത്.

വിഷയം ആരോഗ്യ വകുപ്പ് മന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രയുടെ യും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ആംബുലന്‍സ് ഡ്രൈവേഴ്സ് ഓണേഴ്സ് അസോസിയേഷന്‍ പ്രതികരിച്ചു.എന്നാൽവിവാഹം കഴിഞ്ഞയാള്‍ വധു വരന്മാരെ ഫ്രണ്ടില്‍ ഇരുത്തി യാത്ര ചെയുക മാത്രമായിരുന്നു ചെയ്തത്. അല്ലാതെ സൈറന്‍ മുഴക്കിയുള്ള യാത്ര ചെയ്തിട്ടില്ലെന്നും ആംബുലന്‍സ് ഡ്രൈവര്‍ പ്രതികരിച്ചു.വരന്‍ കറ്റാനത്തെ സ്വകാര്യ ഹോസ്പിറ്റലിലെ സ്റ്റാഫാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News