കൊല്ലപ്പെട്ട ധീരജിന് സി പി ഐ എം സംസ്ഥാന നേതാക്കൾ അന്തിമോപചാരമർപ്പിച്ചു; വിലാപയാത്ര കണ്ണൂരിലേക്ക്

യൂത്ത് കോൺഗ്രസ് – കെ എസ് യു ക്രിമിനൽ സംഘം കുത്തി കൊലപ്പെടുത്തിയ ധീരജിന് സി പി ഐ (എം) സംസ്ഥാന നേതാക്കൾ അന്തിമോപചാരമർപ്പിച്ചു. കോഴിക്കോട് മലാപ്പറമ്പിൽ വെച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ റീത്ത് സമർപ്പിച്ചു.

നേതാക്കളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, എ കെ ബാലൻ, എളമരം കരീം, പി കെ ശ്രീമതി, ടി പി രാമൃഷ്ണൻ, എ പ്രദീപ് കുമാർ, മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർ  അന്തിമോപചാരമർപ്പിച്ചു. വഴിയിലുടനീളം ആയിരങ്ങളുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങിയാണ് ധീരജിൻ്റെ മൃതദേഹം ജന്മനാടായ തളിപ്പറമ്പ് ലക്ഷ്യമാക്കി നീങ്ങുന്നത്.

ധീരജിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കണ്ണൂരിലേക്കുള്ള യാത്രയിലാണ്. ഇടുക്കി എഞ്ചിനിയറിംഗ് കോളേജിൽ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ മുദ്രാവാക്യം വിളികളോടെയാണ് സഹപ്രവര്‍ത്തകര്‍ ധീരജിന് യാത്രമൊഴിയേകിയത്. തുടർന്ന് സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ച മൃതദേഹത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, എംഎം മണി എന്നിവർ അന്തിമോപചാരമർപ്പിച്ചു. വിലാപയാത്ര അഞ്ചരയോടെ തൃശ്ശൂർ പിന്നിട്ടു. രാത്രിയോടെ വിലാപയാത്ര കണ്ണൂരിലെത്തും.

പ്രധാന കേന്ദ്രങ്ങളിലെല്ലാം ധീരജിന് അഭിവാദ്യം അർപ്പിക്കാൻ പ്രവർത്തകർ തടിച്ച് കൂടി, ഉറക്കെ മുദ്രാവാക്യം വിളിച്ചു. ജന്മനാട്ടിൽ ധീരജിന്‍റെ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. തളിപ്പറമ്പിൽ വൈകുന്നേരം നാല് മണി മുതൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. തളിപ്പറമ്പ് സിപിഐഎം ഓഫീസിലും പൊതുദർശനമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിലാപയാത്ര കടന്നുപോകുന്ന വഴിയിൽ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News