കാസർകോഡ് ബദ്രഡുക്കയിലെ കേരള ഇലക്ട്രിക്കൽസ് മെഷീൻസ് ലിമിറ്റഡ് ഫെബ്രുവരി പകുതിയോടെ പ്രവർത്തനമാരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കമ്പനിയുടെ പ്രവർത്തനത്തിനായി 20 കോടി രൂപ സർക്കാർ കൈമാറി.
കേന്ദ്ര സർക്കാർ അടച്ചു പൂട്ടാനിരുന്ന ബെൽ ഇ എം എൽ കമ്പനി സംസ്ഥാന സർക്കാർ ഏറ്റെടുത്താണ് കേരള ഇലക്ട്രിക്കൽസ് മെഷീൻസ് ലിമിറ്റഡായി പ്രവർത്തനമാരംഭിക്കാനിരിക്കുന്നത്. ആധുനികവൽക്കരണത്തിന്റെ ഭാഗമായി യന്ത്രങ്ങളുടെ അറ്റകുറ്റ പണികളും നവീകരണ പ്രവർത്തനങ്ങളും പൂർത്തിയായി വരികയാണ്.
സർക്കാർ അനുവദിച്ച 20 കോടി രൂപയുടെ അനുമതി പത്രം ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.പി.എം മുഹമ്മദ് ഹനീഷിന് കൈമാറി. ജീവനക്കാരുമായി എം.ഒ.യു ഒപ്പുവെക്കുമെന്നും ശമ്പളവർദ്ധനവ് ഉൾപ്പെടെയുളള കാര്യങ്ങൾ സ്ഥാപനം മെച്ചപ്പെട്ടതിനുശേഷം തീരുമാനിക്കുമെന്നും പി രാജീവ് പറഞ്ഞു.
ആസ്ട്രൽ വാച്ചസിന്റെ ഭൂമിയിൽ കെ.എസ്.ഐ.ഡി.സി വ്യവസായ സംരംഭം ആരംഭിക്കും. ആസ്ട്രൽ വാച്ചസും കെല്ലും മന്ത്രി സന്ദർശിച്ചു. വ്യവസായ പ്രമുഖർ, യുവസംരംഭകർ , ജനപ്രതിനിധികൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി.
മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ മുൻകൂട്ടി ലഭിച്ച 47 പരാതികളും പുതുതായി ലഭിച്ച 10 പരാതിയും പരിഗണിച്ചു. 15 എണ്ണത്തിൽ തീർപ്പുണ്ടാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.