സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുരുകന്‍ കാട്ടാക്കടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യനാവണം പോയട്രി ഷോ ഇന്ന് നടക്കും. ധനുവച്ചപുരം ജംഗ്ഷനില്‍ വൈകിട്ട് 6 മണിയ്ക്കാണ് പരിപാടി.
സാഹിത്യ ചരിത്രത്തില്‍ ആദ്യമായി ഒരു കവി അയാളുടെ സ്വന്തം കവിതകളുടെ ആസ്വാദന സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട്, രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള Mega Poetry Stage show അവതരിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുകയാണ്. ഏതു കമ്പോളത്തിലും മലയാളകവിതയ്ക്ക് ഒരു കസേര ഉണ്ടാകും ഉണ്ടാകണം എന്നതാണ് ലക്ഷ്യമെന്ന് മുരുകന്‍ കാട്ടാക്കട തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സുഹൃത്തുക്കളെ,
മലയാളത്തിൽ ഇന്ന് ഞാൻ പുതിയൊരു പരീക്ഷണത്തിന് തുടക്കം കുറിക്കുകയാണ്.സാഹിത്യ ചരിത്രത്തിൽ ആദ്യമായി ഒരു കവി അയാളുടെ സ്വന്തം കവിതളുടെ ആസ്വാദന സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട്, രണ്ട് മണിക്കൂർ ദൈർഘ്യമുള്ള Mega Poetry Stage show അവതരിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുകയാണ്. ഏതു കമ്പോളത്തിലും മലയാളകവിതയ്ക്ക് ഒരു കസേര ഉണ്ടാകും ഉണ്ടാകണം എന്നതാണ് ലക്ഷ്യം. തിരുവനന്തപുരം ജില്ലയിൽ ധനുവച്ചപുരത്ത് ഇന്ന് ( 12.01.2022) വൈകുന്നേരം 6.30നാണ് ഷോ. എല്ലാവരുടെയും സാന്നിദ്ധ്യം സ്നേഹപൂർവം ക്ഷണിക്കുന്നു.
“കവിതേ പ്രിയപ്പെട്ട ശൈലപുത്രീ
നിള പോലെ പ്രിയം എൻ്റെ നെയ്യാറുപോലെ നീ, ഒഴുകിപ്പരക്കുകിന്നവനിലും ഇവനിലും
അതിരിലും പതിരിലും പിന്നെയീ എന്നിലും “
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.