നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ; ഉത്തർപ്രദേശിൽ ബിജെപി വൻ പ്രതിസന്ധിയില്‍

ഉത്തർപ്രദേശിൽ വിജയത്തുടർച്ചക്കായി കരുക്കൾ നീക്കുന്ന ബിജെപിക്ക് വൻ തിരിച്ചടിയാകുകയാണ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക്.തൊഴിൽവകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യ ഉൾപ്പെടെയുള്ളവർ രാജി വച്ച സാഹചര്യത്തിൽ ഇടഞ്ഞ് നിൽക്കുന്ന മറ്റ് നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സജീവമാണ്. മൗര്യയ്ക്ക് പുറമെ നാല് എംഎൽഎമാരെ ആണ് പാർട്ടിക്ക് തെരഞ്ഞെടുപ്പ് അടുത്ത സന്ദർഭത്തിൽ നഷ്ടപ്പെട്ടത്.

ഫെബ്രുവരി 10 ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയെ ഞെട്ടിച്ച് നേതാക്കൾ പാർട്ടി വിട്ടത്. തൊഴിൽവകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യയ്ക്ക് ഒപ്പം എം.എൽ.എമാരായ റോഷൻ ലാൽ വർമ, ബ്രജേഷ് പ്രതാപ് പ്രജാപതി, ഭാഗവതി സാഗർ എന്നിവരാണ് രാജിവെച്ചത്.

പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള പ്രമുഖ ഒ.ബി.സി
നേതാവാണ് സ്വാമി പ്രസാദ് മൗര്യ . 2016-ൽ ബി.എസ്.പി വിട്ട് മൗര്യ ബി.ജെ.പി.യിൽ എത്തിയപ്പോൾ പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുറപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു.

മൗര്യയുടെ രാജി ജാതി വോട്ടുകൾ നഷ്ടപ്പെടാൻ കാരണമാകുമെന്ന് ബി ജെ പി ഭയക്കുന്നുണ്ട്. മാത്രമല്ല എം.എൽ.എമാർ അടക്കം കൂടുതൽ പേർ പാർട്ടി വിടുമെന്നാണ് മൗര്യ പ്രഖ്യാപിച്ചത്. രാജി വെച്ച എംഎൽഎമാർ സമാജ്‌വാദി പാർട്ടിയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചു എന്നതും ഉത്തർപ്രദേശിൽ ബിജെപിക്ക് തിരിച്ചടിയാണ്.

ന്യൂനപക്ഷങ്ങളെ വേർതിരിച്ച് 80 : 20 അനുപാതം പ്രഖ്യാപിച്ച യോഗി സർക്കാർ 300 സീറ്റുകൾ നേടുമെന്നാണ് അവകാശവാദം ഉന്നയിച്ചിരുന്നത്. ന്യൂനപക്ഷങ്ങളോടുള്ള യോഗി ആദിത്യനാഥ് സർക്കാരിൻറെ സമീപനമാണ് പാർട്ടി വിടാൻ തന്നെ പ്രേരിപ്പിച്ചതെന്നും മൗര്യ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പാർട്ടി വിട്ട നേതാക്കളെ തിരിച്ചുകൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. എന്നാൽ പശ്ചിമ യുപിയിൽ അടക്കം മൗര്യ പാർട്ടി വിട്ടതിൻ്റെ പ്രത്യാഘാതം ഉണ്ടാകുമെന്ന ഭയവും ബിജെപിക്ക് ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News