സമസ്ത യോഗം ഇന്ന് കോഴിക്കോട് ചേരും

സമസ്തയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരുന്നതിനിടെ പണ്ഡിത സഭയായ മുശാവറ യോഗം ഇന്ന് കോഴിക്കോട് ചേരും. സമസ്ത ആസ്ഥാനത്ത് 11 മണിക്ക് തുടങ്ങുന്ന യോഗത്തില്‍ സമസ്ത പ്രസിഡണ്ട് ജിഫ്രി മുഹമ്മദ് മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും.

രണ്ടുമാസത്തിനുള്ളിലെ പതിവ് യോഗമാണ് ചേരുന്നതെങ്കിലും സമസ്തയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയര്‍ന്ന വിവാദങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മുസ്ലിം ലീഗുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഭിന്നതയും പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ ചേരി തിരിയുന്ന സാഹചര്യവും ചര്‍ച്ചയാകും.

സമസ്ത മലപ്പുറം ജില്ലാ സമ്മേളന പ്രമേയം പ്രസിഡൻ്റിന് തന്നെ തള്ളേണ്ടി വന്ന സാഹചര്യം ഒഴിവാക്കാനുള്ള തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം. വഖഫ് നിയമന വിഷയത്തില്‍ സമസ്തയുടെ ഭാവി നിലപാടുകളും ചർച്ചയാകും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here