ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജ് കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥികള്‍.ധീരജിനൊപ്പം കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഭിജിത്തിൻ്റെയും അമലിൻ്റെയും പ്രതികരണം കൈരളി ന്യൂസിന് ലഭിച്ചു.
അക്രമം കൊലപാതകം ലക്ഷ്യമിട്ട് തന്നെയെന്ന് അഭിജിത്ത് പറഞ്ഞു.ധീരജിനെ കൊലപ്പെടുത്തിയത് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളാണ്.
സംഭവം വിദ്യാർത്ഥി സംഘർഷത്തിൻ്റെ ഭാഗമല്ല.ക്യാമ്പസിനകത്ത് വിദ്യാർഥികൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
ആക്രമണം പ്രകോപനം കൂടാതെയായിരുന്നു.കുത്തുന്നതിന് മുൻപ് തങ്ങളെ മർദിച്ചു. കുത്തേറ്റ് ധീരജ് നിലത്ത് വീണു പോയി. കുത്തിയത് മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണെന്നും സംഭവം ആകസ്മികമല്ലെന്നും വിദ്യാർഥികൾ കൈരളി ന്യൂസിനോട് പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.