രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായ നാലാം ദിവസവും ഒന്നരലക്ഷത്തിന് മുകളിലായി റിപ്പോർട്ട് ചെയ്തു.ഇന്നലെ 1,94,720 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 442 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.രാജ്യത്തെ പ്രതിദിന പോസിറ്റീവ് നിരക്ക് 11.05%മായി ഉയർന്നു.9,55,319 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ ഉള്ളത്.
ഒമൈക്രോൺ കേസുകളും രാജ്യത്ത് കുത്തനെ ഉയരുകയാണ്. 4868 ഒമൈക്രോൺ കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.ദില്ലിയിൽ ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് ഇരുപത്തിയൊന്നായിരത്തിൽ അധികം പേർക്കാണ്.
പൊസിറ്റിവിറ്റി നിരക്ക് മെയ് അഞ്ചിന് ശേഷം ഉള്ള ഏറ്റവും ഉയർന്ന കണക്കിൽ എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദില്ലിയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ദില്ലിയിൽ പരിശോധിക്കുന്ന നാലിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നതായാണ് കണക്ക്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here