പഞ്ചാബിൽ തെരഞ്ഞെടുപ്പ് ചൂടിനിടെ കോൺഗ്രസിൽ അധികാരത്തർക്കം രൂക്ഷം

തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിൽ അധികാര തർക്കം കൂടുതൽ രൂക്ഷമാകുന്നു. നവജ്യോത് സിങ് സിദ്ധുവിന്റെ മുഖ്യമന്ത്രി മോഹമാണ് പ്രതിസന്ധി. മുഖ്യമന്ത്രി ആരാണെന്ന് പഞ്ചാബിലെ ജനങ്ങൾ തീരുമാനിക്കുമെന്നും പാർട്ടി ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് ആരാണ് പറഞ്ഞതെന്നും നവജ്യോത് സിങ് സിദ്ധു. അതിനിടെ മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി രണ്ട് സീറ്റുകളിൽ മത്സരിച്ചേക്കും.

മുഖ്യമന്ത്രിയാകാൻ എല്ലാ തന്ത്രങ്ങളും മെനയുകയാണ് നവജ്യോത് സിംഗ് സിദ്ദു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് പാർട്ടി ഹൈക്കമാന്റിന് കൂടി മുന്നറിയിപ്പ് നൽകുന്നതാണ് സിദ്ദു നടത്തിയ പ്രസ്താവന. മുഖ്യമന്ത്രി ആരാണെന്ന് പഞ്ചാബിലെ ജനങ്ങൾ തീരുമാനിക്കുമെന്നും പാർട്ടി ഹൈക്കമാന്റാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് ആരാണ് പറഞ്ഞതെന്നുമായിരുന്നു സിദ്ധുവിന്റെ ചോദ്യം. ഇതോടെ പഞ്ചാബ് കോണ്ഗ്രസിൽ അധികാര തർക്കം രൂക്ഷമാകുമെന്നും ഉറപ്പായി.

അതേ സമയം, മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി രണ്ട് സീറ്റുകളിൽ മത്സരിക്കുമെന്നാണ് സൂചന. ചാംകൂർ സാഹിബ്, ആദംപൂർ മണ്ഡലങ്ങളാണ് ഛന്നിക്ക് വേണ്ടി പരിഗണിക്കുന്നത്. നിലവിൽ ചാംകൂർ സാഹിബിൽ നിന്നുള്ള എം എൽ എയാണ് ഛന്നി. അതിനിടെ കോണ്ഗ്രസിന് അധികാരം നഷ്ടപ്പെടുമെന്ന പ്രവചനമാണ് ടൈമ്സ്‌ നൗ സർവ്വേ മുന്നോട്ട് വെക്കുന്നത്. കോണ്ഗ്രസിനെ പിന്തള്ളി 54 മുതൽ 58 സീറ്റുകൾ വരെ നേടി ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കുമെന്നും സർവ്വേ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News